Indian all-rounder Hardik Pandya is having the time of his life. From being a street cricketer to becoming an international star, last 24 months have not been less than a fairy tale for him. The dashing all rounder recently scored a maiden Test century in his third Test against Sri Lanka.
ശ്രീലങ്കക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ യുവതാരം ഹര്‍ദീക് പാണ്ഡ്യ, സ്വന്തം പിതാവിന് സമ്മാനിച്ച സര്‍പ്രൈസ് സമ്മാനത്തെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. കഷ്ടപ്പാടിന്റെ കാലത്തും തനിക്കുള്ളതെല്ലാം വിറ്റുതുലച്ച് മക്കളുെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ക്ക് തുണ നിന്ന പിതാവ് ഹിമാന്‍ഷു പാണ്ഡ്യക്ക് ഒരു ചുവന്ന ജീപ്പ് കോംപസ് കാറാണ് പാണ്ഡ്യ സമ്മാനമായി നല്‍കിയത്. മൂത്ത മകനും ക്രിക്കറ്റ് താരവുമായ ക്രുനാല്‍ പാണ്ഡ്യക്കൊപ്പമാണ് ഹിമാന്‍ഷു സമ്മാനം ഏറ്റുവാങ്ങാനെത്തിയത്.